
Oru Kozhikoden Coffee Tale
ബ്രിട്ടീഷ് ഭരണ കാലത്തു കോഴിക്കോട് ബീച്ചിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇസ്രായേല്കാരിയായ ഒരു ഡോക്ടർ, സ്വാമി ആൻഡ് സൺസിന്റെ സ്ഥിരം കസ്റ്റമറായിരുന്നു . പിന്നീട് ജോലി നിർത്തി നാട്ടിലേക്ക് മടങ്ങിയ അവർ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പേരക്കുട്ടിയുമൊത്തു ഇതേ കടയിൽ വന്നത് ഒരു കാപ്പികുടിച്ച ഉന്മേഷത്തോടെയാണ് പങ്കുവെച്ചത് .


A Kozhikoden Veg Story
കോളിയോട്ട് ഇന്പച്ഛൻ എന്ന വ്യക്തിയാണ് 1918-ൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. പണ്ട് ചക്കിൽ എണ്ണയാട്ടുന്ന വ്യവസായം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു ഇപ്പോൾ ആര്യഭവൻ നിൽക്കുന്ന കെട്ടിടം, എണ്ണവ്യവസായം നിർത്തി അവിടെ ഒരു നാടകശാല നിർമ്മിക്കണമെന്ന് ചിന്തിച്ചിരുന്നുവെങ്കിലും ആര്യഭവനാണ് നറുക്കുവീണത് എന്നാണ് കേട്ടറിവ്.

A Kozhikoden Hollywood Story
അക്കാലത്ത് ക്രൗണിലെ സിനിമാസായാഹ്നങ്ങളിൽ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ, എം. ടി. വാസുദേവൻനായർ ഒരു സ്ഥിരസാന്നിധ്യമായിരുന്നു. മാതൃഭൂമിയിലെ ജോലി കഴിഞ്ഞു പല വൈകുന്നേരങ്ങളിലും ക്രൗണിലെ സിനിമ കാണൽ തന്റെ കോഴിക്കോടൻ ഓർമകളിൽ ഒന്നായിരുന്നുവെന്ന് ക്രൗണിനെ കുറിച്ച് അദ്ദേഹം തന്നെ മാതൃഭൂമിയിൽ എഴുതിയ ഒരു ആർട്ടിക്കിളിൽ പറയുന്നു.





